ഈ ഭക്ഷണങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല….

തിരക്കു പിടിച്ച ലോകത്ത്, ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വീട്ടുപകരണമായി മാറിക്കൊണ്ടിരിക്കുകയാണ് ഫ്രിഡ്ജുകള്‍. ആഹാരം ഫ്രിഡ്ജില്‍ എടുത്ത് വെച്ചതിന് ശേഷം പിന്നീട് ചൂടാക്കി കഴിക്കുന്നത് ഇന്ന് ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രവൃത്തിയാണേല്‍ കൂടിയും നിത്യജീവിതത്തില്‍ നാം ഇത്തരം അഡ്‌ജെസ്റ്റുമെന്റുകള്‍ക്ക് പലപ്പോഴും നിര്‍ബന്ധിതരായി തീരുന്നു.

ഫ്രിഡ്ജില്‍ വെച്ച ശേഷം പിന്നീട് ചൂടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. വീണ്ടും ചൂടാക്കുന്നതിലൂടെ ഭക്ഷണങ്ങള്‍ക്ക് പല തരത്തിലുള്ള രാസമാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍, ഒരിക്കലും ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഭക്ഷ്യ വസ്തുക്കളുമുണ്ട്. അവയില്‍ ഒന്നാണ് പാചകം ചെയ്ത മുട്ട. ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കേണ്ട ഒരു ഭക്ഷണ സാധനമാണ് മുട്ട. പ്രോട്ടിനുകളുടെ ഒരു കലവറയാണ് മുട്ട. അതുകൊണ്ട് തന്നെ, പാചകം ചെയ്ത മുട്ട മറ്റു ഭക്ഷ്യ പദാര്‍ത്ഥങ്ങളെക്കാള്‍ ഫ്രിഡ്ജിനുള്ളില്‍ വെച്ച് എളുപ്പത്തില്‍ വിഘടനത്തിന് വിധേയമാകും. ഇത് ശരീരത്തിലെത്തിയാല്‍ ഗുരുതര ഭക്ഷ്യവിഷ ബാധക്ക് കാരണമാകും.

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ ഉരുളക്കിഴങ്ങും വീണ്ടും ചൂടാക്കി കഴിക്കുന്നത് സമാനമായ ഫലമാണ് ഉണ്ടാക്കുക.

Related Articles

Back to top button