ഈ കുട്ടി ആരാണെന്ന് അറിയാമോ?
ദേശീയ അവാർഡ് കിട്ടിയ ഒരു നടിയുടെ കുട്ടിക്കാലത്തെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു കല്യാണവീട്ടിൽ എല്ലാം മറന്ന് നൃത്തം ചെയ്യുന്നൊരു പെൺകുട്ടിയുടെ വീഡിയോയാണിത്. ഇന്ത്യയിലെ മികച്ച നടിയായി അംഗീകരിക്കപ്പെട്ട സുരഭി ലക്ഷ്മിയാണ് ആവേശത്തോടെ നൃത്തച്ചുവടുകൾ വെക്കുന്നത്. മൂന്ന് മിനിറ്റോളമുള്ള വീഡിയോ 1997 ഏപ്രിൽ ആറിന് ചിത്രീകരിച്ചതാണ്. സുരഭി തന്നെയാണ് കുട്ടിക്കാലത്തെ നൃത്ത വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 1996ൽ പുറത്തിറങ്ങിയ ‘ഹിറ്റ്ലർ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ എന്ന പാട്ടിനൊപ്പിച്ചാണ് സുരഭിയുടെ ചുവടുകൾ. അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം, നൊസ്റ്റാൾജിയ എന്ന അടിക്കുറിപ്പും സുരഭി വീഡിയോക്ക് നൽകി.