ഇവർ വിവാഹിതരായി…..
നടി നയൻതാരയും സംവിധായകൻ വിഘ്നഷ്
ശിവനും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ. നയൻതാര നെറ്റിയിൽ സിന്ദൂരം ചാർത്തിയിട്ടുണ്ടെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
ഇരുവരും ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് വിവാഹവാർത്ത
പ്രചരിച്ചത്.
ആരാധകർ ഏറെ കാത്തിരിക്കുന്ന താരവിവാഹമാണ് വിഘ്നശിന്റെയും നയൻതാരയുടെയും. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയൻതാര നേരത്തെ സ്ഥിരീകരിച്ചിരുന്നു.
2011ൽ പുറത്തിറങ്ങിയ ശ്രീരാമരാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയൻതാര തിരിച്ചുവന്നത് 2015 ൽ വിഘ്നശിന്റെ ഒരുക്കിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നശിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്നശിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം. കാതുവാക്കിലെ രണ്ടു കാതൽ ചിത്രമാണ് വിഘ്നശ് ശിവന്റെ സംവിധാനത്തിൽ നയൻതാര നായികയായി ഇനി പ്രദർശനത്തിനെത്താനുള്ളത്. വിഘ്നശ് ശിവന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിജയ് സേതുപതി നായകനായെത്തുന്ന ചിത്രത്തിൽ സാമന്തയും നായികയാണ്.