ഇവളെ സൂക്ഷിക്കുക…….നഗ്നദൃശ്യങ്ങളെടുത്ത് കെണി, യുവ വ്യവസായിയില്‍ നിന്ന് യുവതി തട്ടിയത് 38 ലക്ഷം

കാക്കനാട്: തൃക്കാക്കരയില്‍ യുവ വ്യവസായിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് പാലച്ചുവട് എം.ഐ.ആര്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന കുരുംതോട്ടത്തില്‍ ഷിജിമോള്‍ (34) ആണ് പിടിയിലായത്. മലപ്പുറം സ്വദേശിയാണ് തട്ടിപ്പിനിരയായത്. നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 സെപ്റ്റംബര്‍ മുതല്‍ പരാതിക്കാരന്റെ കൈയില്‍നിന്ന് 38 ലക്ഷം രൂപയാണ് ഷിജിമോള്‍ തട്ടിയതെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബറില്‍ സ്ത്രീസുഹൃത്തിനെ കാണാന്‍ കാക്കനാട് പാലച്ചുവട് എം.ഐ.ആര്‍ ഫ്‌ളാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കി മയക്കിയശേഷം ഷിജിമോള്‍ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടുദിവസത്തിനുശേഷം ഇയാളെ ഫോണില്‍ വിളിച്ച് തന്റെ കൈയില്‍ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ഇങ്ങനെ 20 ലക്ഷത്തോളം രൂപ പണമായി കൈക്കലാക്കി. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്‌ളാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് താമസിക്കാന്‍ വീട് വാങ്ങുന്നതിന് പണം നല്‍കണമെന്നും ആവശ്യപ്പെട്ടു.പണം നല്‍കാത്തപക്ഷം വീട്ടിലേക്ക് വരുമെന്ന് പറഞ്ഞതോടെ ഗത്യന്തരമില്ലാതെ പരാതിക്കാരന്‍ ആത്മഹത്യയ്ക്കുവരെ ശ്രമിച്ചു. തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെ പോലീസില്‍ പരാതി നല്‍കി. തൃക്കാക്കര സി.ഐ ആര്‍. ഷാബുവിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരാപ്പുഴ പെണ്‍വാണിഭ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിട്ടുള്ള ഷിജിമോള്‍ക്ക് ഇത്തരത്തിലുള്ള മറ്റു കേസുകളുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button