ഇരട്ട ചങ്കിന് ഇത് എന്ത് സംഭവിച്ചു….
സ്വപ്നസുരേഷിന്റെ പുതിയ വെളിപ്പെടുത്തലോടെ കുടുംബസമേതം സംശയമുനയിലായ മുഖ്യമന്ത്രി പിണറായി വിജയൻ അണികളിൽ ആത്മവിശ്വാസം നിറയ്ക്കാൻ വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും ഇന്നലെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് പാടെ അസ്വസ്ഥനായി. ഇരട്ടചങ്കനാണ് ഇതിലും വലുത് താണ്ടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അണികൾക്ക് ആത്മവിശ്വാസം നൽകിയിരുന്ന മുഖ്യമന്ത്രിയുടെ അവസ്ഥ അത്ര സുഖരമല്ല. അതിന് ഉദാഹരണമാണ് ഇന്നലത്തെ പരിപാടികളിൽ കണ്ടത്.
പതിവ് പോലെ എഴുതി തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കുന്നുണ്ടെങ്കിലും ശാരീരിക പ്രകൃതം തീർത്തും അസ്വസ്ഥമായിരുന്നു. വൈകിട്ട് നാലിന് കനക്കുന്നിൽ നാഷണൽ സർവീസ് സ്‌കീമിന്റെ സംസ്ഥാന പുരസ്‌കാരങ്ങൾ വിതരണ ചെയ്യാൻ എത്തിയ പിണറായി പ്രസംഗത്തിന് ശേഷം വിരളിലെണ്ണാവുന്ന കുട്ടികൾക്ക് പുരസ്‌ക്കാരം നൽകിയ ശേഷം ബാക്കി നിങ്ങളൊക്കെ നൽകൂ എന്ന് സമീപത്തുണ്ടായിരുന്ന മന്ത്രിമാരായ ആർ.ബിന്ദുവിനോടും വി.ശിവൻകുട്ടിയോടും പറഞ്ഞു.
പിന്നാലെ മടങ്ങാനൊരുങ്ങി, ഉടൻ വേദിയിലുണ്ടായിരുന്ന എൻ.എസ്.എസ് സംഘാടകരെത്തി ഉപഹാരമുണ്ടെന്ന് പറഞ്ഞെങ്കിലും വേണ്ടെന്ന് കൈവീശി പറഞ്ഞ് പിണറായി നടന്നു നീങ്ങി. ഇതേസമയം മൈക്കിലൂടെ പരിപാടിയുടെ അവതാരിക അടുത്തതായി എൻ.എസ്.എസിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് എന്ന അനൗൺസ് ചെയ്തെങ്കിലും മുഖ്യമന്ത്രി വേദി വിട്ടിരുന്നു.
ചൊവ്വാഴ്ച സ്വപനയുടെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ മധ്യമങ്ങൾക്ക് മുഖംകൊടുക്കാതിരുന്ന മുഖ്യമന്ത്രി പകരം രാത്രി തന്നെ പ്രസ്താവനയിലൂടെയാണ് പ്രതികണം നടത്തിയതെന്നും ശ്രദ്ധേയമാണ്.