ഇന്‍സ്പെക്ടറുടെ അവിഹിതം ഭാര്യയെ അറിയിച്ചു… പിന്നീട്….
ഇന്‍സ്പെക്ടറുടെ അവിഹിതം കണ്ടെത്തി. കാമുകിയുമൊത്തുള്ള അവിഹിതം ഭാര്യയെ അറിയിച്ച സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഇൻസ്‌പെക്‌ടർ. കോൺസ്റ്റബിൾമാരെ മർദ്ദിച്ച ഹൈദരബാദ് സൌത്ത് സോണിലെ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചതിനും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
കാമുകിയ്ക്കൊപ്പം പോയ പൊലീസുകാരനെ ഭാര്യ കയ്യോടെ പിടികൂടുകയും, സംഭവം അന്വേഷിക്കാൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്നായിരുന്നു രാജുവിന്‍റെ ഭാര്യ പരാതിപ്പെട്ടത്. വനസ്ഥലിപുരം പൊലീസാണ് രാജുവിനെ മറ്റൊരു സ്ത്രീയ്ക്കൊപ്പം പിടികൂടിയത്. സാഗര്‍ കോപ്ളക്സിനുള്ളില്‍ നിന്നാണ് ഇവര്‍ ഒരു യുവതിയേയും ഇന്‍സ്പെക്ടര്‍ രാജുവിനേയും പിടികൂടിയത്. പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ രാമകൃഷ്ണനും നാഗാര്‍ജുന നായിഡുവിനുമാണ് മര്‍ദ്ദനമേറ്റത്.
അവിഹിതം സംബന്ധിച്ച കാര്യങ്ങളിലെ കുറിച്ച് കോൺസ്റ്റബിൾമാർ ചോദ്യം ചെയ്തതോടെ പ്രകോപിതനായ രാജു ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്ക് നേരെ ഇയാൾ അസഭ്യ വര്‍ഷം നടത്തി. ഒപ്പം ഉദ്യോഗസ്ഥരിലൊരാളുടെ മൂക്കിടിച്ച് പരത്തി. മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് രാജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യപിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും സഹകരിച്ചില്ലെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് അറസ്റ്റ്.