ഇന്ന് രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞാണ് അവൾ പോയത്…. പക്ഷേ അഞ്ചാം ക്ലാസുകാരി പോയത്…..
ഇന്ന് രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ അഞ്ചാം ക്ലാസുകാരിയെ കാണാതായത് ഏറെ നേരം പരിഭ്രാന്തി പരത്തി. വിദ്യാർത്ഥിനി സ്‌കൂളിൽ എത്താത്തതിനെ തുടർന്ന് സ്‌കൂൾ അധികൃതർ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചതോടെയാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് മണിക്കൂറുകൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.വീട്ടുകാരും നാട്ടുകാരും സ്‌കൂൾ അധികൃതരും കുട്ടി എവിടെപ്പോയി എന്നറിയാതെ പരിഭ്രാന്തരായിരുന്നു. വാനിലായിരുന്നു കുട്ടി സ്‌കൂളിലേക്ക് പോകാറ്. വാനിന്റെ ഡ്രൈവറുടെ അടുത്ത് ചോദിച്ചപ്പോൾ കുട്ടി സ്‌കൂളിന്റെ പരിസരത്ത് ഇറങ്ങിയിട്ടുണ്ട് എന്നാണ് പറഞ്ഞത്. ഇത് കേട്ട് ഉടനെ എല്ലാവരും കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് അറിയാതെ ആശങ്കയിലായി. പിന്നീട് കണ്ണൂർ സിറ്റി പൊലീസിൽ കാര്യം അറിയിച്ചു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്തുകൊടേരി എല്ലാ സ്റ്റേഷനിലും കുട്ടിയെ കാണാനില്ല എന്ന വിവരം അറിയിച്ചു. അന്വേഷണം തുടങ്ങി.തുടർന്നുള്ള അന്വേഷണത്തിൽ കുട്ടി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതായും ഇൻസ്റ്റഗ്രാമിൽ തിരുവനന്തപുരം സ്വദേശിയായ 16 വയസ്സുകാരനുമായി മെസ്സേജ് നിരന്തരമായി അയക്കുന്നുണ്ട് എന്നും മനസ്സിലായി. അതിനുപുറമേ സുഖമില്ലാത്തതിനാൽ താനിന്ന് അവധി ആയിരിക്കുമെന്ന് ടീച്ചർക്ക് അമ്മയുടെ ഫോണിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശം അയച്ചതായും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു. പൊലീസ് ഉറ്റ സുഹൃത്തായ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.16 വയസ്സുകാരനായ വാട്‌സാപ്പിൽ മെസ്സേജ് അയക്കാറുള്ള തിരുവനന്തപുരം സ്വദേശി വീട്ടിലെ മുയലിനെ വിറ്റ് കിട്ടിയ പണം ശേഖരിച്ച് വിദ്യാർത്ഥിനിയെ കാണാനായി കണ്ണൂരിൽ എത്തിയതായി മനസ്സിലായി. പിന്നീട് ഇവർ രണ്ടുപേരും ചേർന്ന് പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒടുവിൽ രണ്ടുപേരെയും സവിത ഫിലിം സിറ്റിയിൽ നിന്ന് സിനിമ കാണുന്നതിനിടയ്ക്ക് പൊലീസ് കണ്ടെത്തി.ഇൻന്റർവെൽ സമയത്ത് പൊലീസ് തിയേറ്ററിൽ കയറിയപ്പോൾ രണ്ടുപേരും സുഖമായിരുന്ന് സിനിമ കാണുന്നു. വിദ്യാർത്ഥിനിയോട് ചോദിച്ചപ്പോൾ കാര്യങ്ങൾ മനസ്സിലായി. രണ്ടുപേരും ഇന്ന് കാണാമെന്ന് തീരുമാനമെടുത്തിരുന്നു. സുഹൃത്തായ വിദ്യാർത്ഥിനിയെ കൂടെ വരാൻ കുട്ടി ക്ഷണിച്ചിരുന്നു എങ്കിലും സുഹൃത്ത് വിസമ്മതിച്ചിരുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥിനി വീട്ടിൽ നിന്നും ഒറ്റയ്ക്ക് സ്‌കൂളിലേക്ക് ആണെന്ന് പറഞ്ഞിറങ്ങി. ബാഗിൽ മറ്റൊരു വസ്ത്രവും കരുതി. ആ വസ്ത്രം തിയേറ്ററിലെ ബാത്‌റൂമിൽ നിന്നും മാറിയശേഷം സിനിമയ്ക്ക് കയറി. ഏതായാലും കുട്ടിയെ കണ്ടെടുത്ത സന്തോഷത്തിലാണ് വീട്ടുകാർ. പക്ഷേ സംഭവം എല്ലാവരെയും ആകെ അമ്പരപ്പെടുത്തിയിരിക്കുകയാണ്.