ഇന്ത്യൻ സൂപ്പർ ലീഗ്..പഞ്ചാബിനോട് തോറ്റ് ഈസ്റ്റ് ബംഗാൾ പുറത്ത്….
ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് പഞ്ചാബ് എഫ് സി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പഞ്ചാബിന്റെ വിജയം. പരാജയപ്പെട്ടതോടെ ഈസ്റ്റ് ബംഗാൾ ഐഎസ്എല്ലിൽ നിന്ന് പുറത്തായി. പഞ്ചാബ് നേരത്തെ പുറത്തായിരുന്നു .
ഈസ്റ്റ് ബംഗാൾ പുറത്തായതോടെ ആറാം സ്ഥാനക്കാരായി ചെന്നൈൻ എഫ് സി ഐ എസ് എൽ പ്ലേ ഓഫ് ഉറപ്പിച്ചു. അഞ്ചാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സുമായാണ് ചെന്നൈന്റെ പ്ലേ ഓഫ് മത്സരം.