ഇനി മുതൽ ക്രിസ്തുമസ് അവധി ഇല്ല !!!!!

ഇനി മുതൽ ക്രിസ്തുമസ് അവധി ഇല്ല. ക്രിസ്തുമസ് അവധിക്ക് മാറ്റം നിര്‍ദേശിച്ച് ലണ്ടനിലെ ബ്രൈറ്റണ്‍ സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന ഒന്‍പത് നിര്‍ദേശത്തിലാണ് ഇക്കാര്യമുള്ളത്. ക്രിസ്തുമസ് എന്ന പദം ക്രിസ്തീയ വിശ്വാസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ് അവധിക്കാലത്തിന് സര്‍വ്വകലാശാല പേരുമാറ്റിയത്. മഞ്ഞ് കാല അവധി സമയം എന്നാണ് ക്രിസ്തുമസ് അവധിക്ക് സര്‍വകലാശാല നല്‍കിയിരിക്കുന്ന പുതിയ പേര്.വിദ്യാര്‍ത്ഥികളോട് നിങ്ങളുടെ ക്രിസ്തീയ പേര് എന്താണെന്ന് ചോദിക്കുന്നതിനും വിലക്കുകളുണ്ട്. ഇതിന് പകരമായി നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേരെന്താണ് ഇനി മുതല്‍ ചോദിക്കാന്‍ കഴിയുക. പഴയ ആളുകള്‍, മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ എന്നതടക്കം പൊതുവായി പറയാനുപയോഗിക്കുന്ന പല പ്രയോഗങ്ങള്‍ക്കും സര്‍വ്വകലാശാല വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുപോലെ സുരക്ഷിതരെന്ന് തോന്നുന്ന രീതിയിലുള്ള പ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണമെന്നും സര്‍വ്വകലാശാല നിര്‍ദേശം വ്യക്തമാക്കിയിട്ടുണ്ട്. തലമുറ മാറുന്നതിനനുസരിച്ച് സാംസ്‌കാരികപരമായി ഭാഷയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിക്കണമെന്ന് സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്നു. സമുദായങ്ങളുടെ പേര് ഉപയോഗിക്കുന്നതിലും ചില മാറ്റങ്ങള്‍ സര്‍വ്വകലാശാല ആവശ്യപ്പെടുന്നുണ്ട്. മുസ്‌ലിം രാജ്യം എന്നതിന് പകരമായി മുസ്‌ലിം ഭൂരിപക്ഷ രാജ്യമെന്നാണ് ഉപയോഗിക്കേണ്ടത്. വാക്കുകളെ വിലക്കുകയല്ല, എന്നാല്‍ ആ വാക്കുകള്‍ക്ക് പകരം ഈ വാക്കുകള്‍ ഉപയോഗിച്ചാലാണ് കൂടുതല്‍ ശരിയാവുകയെന്ന് നിര്‍ദേശിക്കുകയാണ് സര്‍ക്കുലര്‍ ചെയ്യുന്നതെന്ന് സര്‍വ്വകലാശാല വിശദമാക്കുന്നു. ക്രിസ്തുമസ് അവധി എന്ന വാക്ക് മാത്രമാണ് മാറ്റുന്നത്, എന്നാല്‍ ക്രിസ്തുമസ് അലങ്കാരങ്ങള്‍ക്ക് മാറ്റമില്ലെന്നും സര്‍വ്വകലാശാല പറഞ്ഞു.

Related Articles

Back to top button