ഇനി എല്ലാം ഒറ്റ കാർഡിൽ
ഡല്‍ഹി: ആധാര്‍, പാന്‍, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങി എത്രയെത്ര കാർഡുകളാണ് ഒരു പൗരൻ സൂക്ഷിക്കേണ്ടത്. ഒരു കാര്യം സാധിക്കാൻ പോകണമെങ്കിൽ ഏതെക്കോ കാർഡ് കൈയ്യിൽ കരുതണം. എങ്ങാനും നഷ്ടപ്പെട്ടാൻ പുതുക്കിയെടുക്കാൻ എത്രയെത്ര ഓഫീസുകൾ കയറിയിറങ്ങണം.
ഇത് തിരിച്ചറിഞ്ഞാവാണം പൗരന് വേണ്ട എല്ലാ അവശ്യ കാര്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഐടി മന്ത്രാലയം നിര്‍ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് തയ്യാറായതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാ കാര്‍ഡുകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും അതത് ആവശ്യത്തിന് അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാകും ഡിജിറ്റല്‍ ഐ.ഡി.