ആർ.എസ്.എസ് പ്രവർത്തകനെ മർദ്ദിച്ച കേസിൽ 3 പേർ അറസ്റ്റിൽ….
അമ്പലപ്പുഴ: പുറക്കാട് ആർ.എസ്.എസ്. പ്രവർത്തകനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 3 പേർ അറസ്റ്റിൽ.പുന്നപ്ര പുറക്കാട് പഴയങ്ങാടി ഗുരുമന്ദിരത്തിന് സമീപം പുതുവൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉസ്മാൻ്റെ മകൻ അൻസിൽ ( 29 ),പുറക്കാട് കരൂരിൽ വാടകയ്ക്ക് താമസിക്കുന്ന സുധീറിൻ്റെ മകൻ ബിലാൽ (28),പുറക്കാട് പുതുവൽ വീട്ടിൽ ഉസ്മാൻകുട്ടിയുടെ മകൻ ഷാബു ( 38) എന്നിവരെയാണ് അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.എൻ. രാജേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.29 (വ്യാഴം) രാത്രിയോടെ ആയിരുന്നു സംഭവം. സേവാഭാരതി പുറക്കാട് യൂണിറ്റ് സെക്രട്ടറിയായ കരിക്കുളം വീട്ടി രഘു (55)നെ വീടിനു മുന്നിൽ വെച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് റിമാൻ്റിലായ 3 പ്രതികളും ചേർന്ന് മർദ്ദിച്ചെന്നാണ് കേസ്.രഘു ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.



