ആശിച്ച് പണികഴിപ്പിച്ച വീട്ടിൽ ഒരു രാത്രി പോലും അന്തിയുറങ്ങാതെ അവർ യാത്രയായി
ആശിച്ച് പണികഴിപ്പിച്ച വീട്ടിലേയ്ക്ക് താമസംമാറാനിരിക്കെയാണ് ഷിബുവും കുടുംബവും അതിക്രൂരമായി കൊല്ലപ്പെടുന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടടുത്താണ് ചീനിക്കൂഴി ആലിയേക്കുന്നേൽ ഷിബു എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസൽ, ഭാര്യ സീബ മക്കളായ മെഹറിൻ അസ്ന എന്നിവരെ ഷിബുവിന്റെ പിതാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തു നിന്നും രക്ഷപെടാനുള്ള ശ്രമത്തിനിടെ ഷിബുവിന്റെ പിതാവ് ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരു വർഷം മുമ്പാണ് ചീനിക്കുഴിയിൽ ഒന്നര കിലോമീറ്റർ അകലെ മഞ്ചിക്കല്ലിൽ 10 സെന്റ് സ്ഥലം വാങ്ങുന്നതി. 6 മാസം മുമ്പാണ് വീട് നിർമ്മാണം ആരംഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു.
ചീനിക്കുഴി കവയിൽ മെഹറിൻ സ്റോഴ്സ് എന്ന പേരിൽ വ്യാപാരസ്ഥാപനം നടത്തി വരികയായിരുന്നു ഷിബു. ഷിബുവിനെ കടയിൽ സഹായിക്കാൻ ഭാര്യയും മക്കളുമെല്ലാം മിക്കപ്പോഴും എത്തിയിരുന്നു. വീടുപണി നടന്നിരുന്ന അവസരത്തിലും കുടുംബം ഒന്നടങ്കമാണ് മഞ്ചിക്കല്ലിൽ എത്തിയിരുന്നതെന്നാണ് അയൽവാസികൾ പറയുന്നത്. അടുത്ത് ഇടപെട്ടിട്ടില്ലെങ്കിലും ഇവർക്കും വേർപാടി താങ്ങാനാകുന്നിലല്. ഇവിടെയുള്ള കുടുംബങ്ങളുമായി ഷിബുവും കുടുബവും അടുത്ത ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയപ്പോൾ ഉടൻ താമസിക്കാനെത്തുന്നതിന്റെ സന്തോഷം പങ്കിട്ടിരുന്നെന്നും അയൽവാസികൾ പറയുന്നു.