ആലപ്പുഴ മണ്ണഞ്ചേരിയിൽകഞ്ചാവ് കേസിലെ പ്രതികൾ അറസ്റ്റിൽ

‘ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മണപ്പള്ളി ലക്ഷംവീട്ടിൽ സുൽഫിക്കർ(19), ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് കാളികാട്ടുപറമ്പ് വീട്ടിൽ ആകാശ് (19),മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് കമ്പിയകത്ത് വീട്ടിൽ അദ്വൈത്(20) എന്നിവരെയാണ് മണ്ണഞ്ചേരി പോലീസ് ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ അഞ്ചാം തീയതി വൈകിട്ട് 5 മണിയോടെ മണ്ണഞ്ചേരി നേതാജി ജംഗ്ഷന് കിഴക്ക് ഭാഗത്ത് വച്ച് മാരകായുധങ്ങളുമായി കഞ്ചാവ് വിൽപ്പനക്കെത്തിയതായിരുന്നു ഇവർ. പോലീസ് ജീപ്പ് വരുന്നത് കണ്ട് കഞ്ചാവും ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് ഇവർ കടന്നുകളഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ എം കെ രാജേഷും സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസും ആലപ്പുഴ റെയിൽവേ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്

Related Articles

Back to top button