ആലപ്പുഴ ബൈപ്പാസില്‍ അപകടം : യുവതി മരിച്ചു

ആലുപ്പഴ: ആലപ്പുഴ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. തൃക്കുന്നപ്പുഴ അബ്ദുള്‍ ഹക്കീം-നസ്രത്ത് ദമ്പതികളുടെ മകള്‍ ഫൗസിയ ഹക്കീം (21) ആണ് മരിച്ചത്.പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഫൗസിയ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടക മംഗലപുരം യേനെപ്പോയ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു ഫൗസിയ.

Related Articles

Back to top button