ആലപ്പുഴയിൽ 108 ആംബുലൻസും കാറും കൂട്ടി യിടിച്ചു, അപകടം രാത്രി 10.30ന്
ആലപ്പുഴ:ദേശീയപാതയിൽ പാതിരപള്ളിക്ക് സമീപം 108 ആംബുലൻസും, വോഗ്സ് വാഗൺ കാറുമാണ് കൂട്ടിയിടിച്ചത് .രാത്രി 10-30 ഓടെ ആയിരുന്നു അപകടം.ആംബുലൻസ് രണ്ട് കോവിഡ് രോഗികളുമായി ആലപ്പുഴ ഭാഗത്തേക്കും കാർ എറണാകുളം ഭാഗത്തേക്കുമാണ് സഞ്ചരിച്ചത് .രണ്ട് വാഹനത്തിലുള്ളവർക്കും പരിക്ക് പറ്റിയിട്ടുണ്ട് .പരിക്ക് പറ്റിയവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു .ഇരു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.അപകടത്തെ തുടർന്നു ദേശീയപാതയിൽ ഗതാഗതം തടസ്സപെട്ടു. സേന സ്ഥലത്തെത്തി വാഹനങ്ങൾ റോഡരികിലേക്ക് നീക്കി റോഡിൽ അപകടത്തെ തുടർന്നുണ്ടായ വേസ്റ്റുകളും ഓയിലും നീക്കി ഗതാഗതം പുന: സ്ഥാപിച്ചു .അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ T സാബുവിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ A R രാജേഷ് ,V A വിജയ് ,R രാജേഷ് ,S കണ്ണൻ ,ഷൈൻ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു