ആലപ്പുഴയിൽ വാഹനാപകടത്തിൽ കോൺഗ്രസ് നേതാവ് മരണപ്പെട്ടു
ആലപ്പുഴ: കോൺഗ്രസ് നേതാവ് ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇന്ന് രാവിലെ കാഞ്ഞൂരിൽ വച്ചുണ്ടായ അപകടത്തിലായിരുന്നു ദാരുണാന്ത്യം. ഡി.സി.സി മുൻ ജനറൽ സെക്രട്ടറിയും ഹരിപ്പാട് നിന്നുള്ള ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു. എൻ.എസ്.എസിൻ്റെ കാർത്തികപ്പള്ളി താലൂക്ക് വനിതാ യൂണിയൻ മുൻ അധ്യക്ഷയായും ശ്രീദേവി രാജൻ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയായിരുന്നു. നേരത്തെ ഐഎൻടിയുസി മുൻ ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ശ്രീദേവി രാജൻ്റെ മരണത്തിൽ കോണ്ഗ്രസ് നേതാക്കൾ അനുശോചിച്ചു.