ആലപ്പുഴയിലെ വീട്ടിൽ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും
ആലപ്പുഴ: ആലപ്പുഴയിൽ മാരകായുധങ്ങളും സ്‌ഫോടക വസ്തുക്കളും വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്‌ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.