ആലപ്പുഴയിലെ ആരാധകന്റെ വിവാഹത്തിന് ഒരു ഗസ്റ്റ്
ആലപ്പുഴയിലെ ആരാധകന്റെ വിവാഹത്തിന് തീരെ പ്രതീക്ഷിക്കാതെ ഒരു ഗസ്റ്റ് എത്തി. ആലപ്പുഴ സ്വദേശി സാന്‍ കുര്യന്റെ വിവാഹത്തിലാണ് ഗസ്റ്റ് റോളിൽ ആ വി.ഐ.പി എത്തിയത്, ആസിഫ് അലിയും ഭാര്യ സമയും. വിവാഹത്തില്‍ പങ്കെടുത്ത് ആസിഫ് അലിയും ഭാര്യയും നേരിട്ടെത്തി ആശംസകള്‍ അറിയിക്കുകയും ചെയ്തു. ആസിഫിന്റെ മറ്റൊരു ആരാധകനായ അഫ്‌സല്‍ മുഹമ്മദ് ആണ് ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സാനും കൂട്ടുകാരും ആസിഫിന്റെ വിവാഹത്തില്‍ പങ്കെടുത്ത ചിത്രവും ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്.