ആറ് ഭാര്യമാര്‍… താമസം അടുത്തടുത്ത വീട്ടിൽ….അവസാനം…..

സിനിമാക്കഥയെപ്പോലും വെല്ലുന്ന ജീവിതവുമായി ഒരു മുപ്പത്തിമൂന്നുകാരൻ. ശിവശങ്കര ബാബുവിന് ഒരേസമയം ആറ് ഭാര്യമാര്‍. അടുത്തടുത്ത വീട്ടുകാരായിരുന്നിട്ടും ഇവര്‍ ആരും പരസ്പരം കാണുകയോ അറിയുകയാേ ചെയ്തിരുന്നില്ല. വിവാഹതട്ടിപ്പുകാരനായ ബാബുവിനെ അവസാനം കുടുക്കിയത് ഭാര്യമാരിൽ ഒരാളുടെ പരാതിയാണ്. മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നും നല്ല സാമ്പത്തിക സ്ഥിതിയുള്ള യുവതികളെ കണ്ടെത്തി മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിചെയ്യുന്ന സാേഫ്ട്‌വെയര്‍ എന്‍ജിനീയര്‍ എന്ന് പറഞ്ഞു വിവാഹം ചെയ്യുകയാണ് ഇയാളുടെ രീതി. വിവാഹം കഴിഞ്ഞാല്‍ ദിവസങ്ങൾക്കുള്ളിൽ സൂത്രത്തില്‍ സ്വര്‍ണവും പണവും കൈക്കലാക്കി ഇയാൾ മുങ്ങും.ഇരുപതുലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത് മുങ്ങി എന്ന് കാട്ടി ബാബുവിനെതിരെ ഭാര്യമാരില്‍ ഒരാൾ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കള്ളി വെളിച്ചത്തായത്. ഇയാള്‍ വേറെ കല്യാണം കഴിച്ചതും അടുത്തടുത്ത് താമസം ആയിരുന്നുവെന്നും ഇയാളുടെ ഭാര്യമാര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. സമാനരീതിയിലുള്ള പരാതിയുമായി നേരത്തേ ബാബുവിനെ ഭാര്യമാരിൽ വേറൊരാൾ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, പോലീസ് ഈ പരാതി കാര്യമായി എടുത്തിരുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.ആന്ധ്രാപ്രദേശ്, മംഗളഗിരിയിലാണ് സംഭവം.

Related Articles

Back to top button