ആറു ജില്ലകൾ ഇന്നും നാളെയും പൊള്ളും, ജാഗ്രത നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ആറു ജില്ലകളില്‍ ചൂടു കൂടുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും താപനില മൂന്നു ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പു നല്‍കുന്ന മുന്നറിയിപ്പ്. ഇവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വേനല്‍ ശക്തമാവുന്നതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത്തവണ ചൂടു കൂടുന്നതു നേരത്തെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് നഗരത്തില്‍ ഇന്നലെ രേഖപ്പെടുത്തിയത് 36 ഡിഗ്രി സെല്‍ഷ്യല്‍സ് ചൂടാണ്. മുന്‍ വര്‍ഷങ്ങളില്‍ ഈ ദിവസങ്ങളില്‍ ഇത് 30 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു.