ആദ്യരാത്രിയെ ഭയം.. യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു…
ആദ്യരാത്രിയെ ഭയന്ന് യുവാവ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കിരൺകുമാർ എന്ന 32കാരനാണ് ആത്മഹത്യ ചെയ്തത്. കിരണിന്റെ വിവാഹം ഏപ്രിൽ 11നായിരുന്നു. ആചാരമനുസരിച്ച് 16ന് ആയിരുന്നു ആദ്യരാത്രി പ്ലാൻ ചെയ്തത്. ഇതിന്റെ ഭാഗമായി 12ന് വരനും സംഘവും വധുവിന്റെ വീട്ടിലേക്ക് പോകാനും തയാറെടുത്തു. വധുവിന്റെ സ്ഥലത്തെത്തിയ കിരൺ കുമാർ ഇപ്പോൾ വരാമെന്ന് കൂടെയുണ്ടായിരുന്നവരോട് പറഞ്ഞശേഷം ബസ് സ്റ്റാൻഡിൽ നിന്ന് കടന്നുകളയുകയായിരുന്നു. യുവാവിനെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവർ പോലീസിൽ പരാതി നൽകി.
ആന്ധ്രാപ്രദേശിലെ പാൽനാട് ആണ് സംഭവം. ഇതിനിടെ കൃഷ്ണ നദിയിൽ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന് തടപ്പള്ളി പൊലീസ് അറിയിക്കുകയായിരുന്നു. ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മരിച്ചത് കിരൺ ആണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മകൻ ആദ്യരാത്രിയെ പേടിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ ആത്മവിശ്വാസം നൽകിയിരുന്നുവെന്നും അമ്മ പൊലീസിനോട് പറഞ്ഞു. തടേപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗുണ്ടൂർ ജില്ലയിലെ തെന്നാലി സ്വദേശിനിയായ യുവതിയെയാണ് കിരൺകുമാർ വിവാഹം ചെയ്തത്.