ആക്രമിച്ചത് ബിന്ദു അമ്മിണി, പരാതി നൽകുമെന്ന് റീജ
കോഴിക്കോട് : ആക്രമിച്ചത് ബിന്ദു അമ്മിണി ആണെന്നും ഇവർക്കെതിരെ പരാതി നൽകുമെന്നും മോഹൻദാസിന്റെ ഭാര്യ റീജ പരഞ്ഞു. ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി തന്റെ ഭർത്താവിനെയാണ് ആക്രമിച്ചത്. മൊബൈൽ ഫോണും തല്ലിപ്പൊട്ടിച്ചു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കും, റീജ പറഞ്ഞു.
ആക്ടിവിസ്റ്റ് ബിന്ദു അമ്മിിണിയെ തല്ലിയ കേസിൽ ബേപ്പൂർ സ്വദേശി മോഹൻദാസിനെ അറസ്റ്റ് ചെയ്തു. വിളിയിൽ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞു കോഴിക്കോട് ബീച്ചിൽ വാഹനം നിർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിയിൽ കലാശിച്ചത്.