ആകാശത്തെ വെളിച്ചം, തീഗോളം : പിന്നിൽ ചൈന
ആകാശത്ത് വെളിച്ചം കണ്ടതായുള്ള വെളിപ്പെടുത്തൽ ശരിവെച്ച് വിദഗ്ധർ. വെളിച്ചം കണ്ടതിന് പിന്നാലെയുള്ള അന്വേഷണത്തിനൊടുവിൽ റോക്കറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തി. കത്തിയ റോക്കറ്റ് അവശിഷ്ടങ്ങൾ തീഗോളമായി പതിച്ചതാണ്
പ്രകാശത്തിനു കാരണമായത് എന്നാണ് വിലയിരുത്തൽ.
മഹാരാഷ്ട്രയിൽ റോക്കറ്റ് അവശിഷ്ടങ്ങൾ പതിച്ച സ്ഥലത്ത് ഒരു ലോഹ വളയവും ഗോളാകൃതിയിലുള്ള ഒരു വസ്തുവുമാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ ആണ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിച്ചത്. രാത്രി ആകാശത്ത് തീഗോളം പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ആളുകൾ റോക്കറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചൈന വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങളാവാം ഇതെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.