അള്ളാഹു അക്ബര്‍ മുഴക്കിയ യുവാവിനെ ലണ്ടന്‍ പോലീസ് വെടിവെച്ചിട്ടു… നദിയിലേക്ക് വീണ യുവാവ് മരിച്ചു….

അള്ളാഹു അക്ബര്‍ മുഴക്കിയ യുവാവിനെ ലണ്ടന്‍ പൊലീസ് വെടിവെച്ചിട്ടു. തുടര്‍ന്ന്, തെംസ് നദിയിലേക്ക് വീണ ഇയാള്‍ മരണത്തിന് കീഴടങ്ങി. ലണ്ടനിലെ പിംലികോ സ്വദേശിയായ യുവാവിനെയാണ് പൊലീസ് വെടിവെച്ച്‌ വീഴ്ത്തിയത്.
കൈയിലൊരു സ്‌ക്രൂഡ്രൈവറും ഉയര്‍ത്തിയാണ് ഇയാള്‍ അള്ളാഹു അക്‌ബര്‍ മുഴക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

പൊലീസ് ടേസര്‍ ബുള്ളറ്റ് ഉപയോഗിച്ച്‌ വെടിവെച്ചതോടെ തെംസ് നദിയിലേക്ക് വീണു. തുടർന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലത്തിന്റെ മുകളില്‍ കയറിയ യുവാവിനോട് പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല. തുടര്‍ന്നായിരുന്നു വെടിവെച്ചതും അയാള്‍ നദിയിലേക്ക് ചാടിയതും.

Related Articles

Back to top button