അറിഞ്ഞില്ല, കൊല്ലപ്പെട്ടത് അമ്മയാണെന്ന്
വിഴിഞ്ഞം: സനൽകുമാർ
പലതവണ അമ്മയെ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഫോണെടുക്കാത്തതിനെ തുടർന്ന് സുഹൃത്തിനോടു വീട്ടിലെത്തി അന്വേഷിക്കാനായി പറഞ്ഞയച്ചിരുന്നു. സുഹൃത്ത് നടത്തിയ പരിശോധനയിൽ വീടിന്റെ അടുക്കളഭാഗത്ത് ഫോൺ ബെല്ലടിക്കുന്നതു കേട്ടു. എന്നാൽ ആരുടേയും അനക്കം ഉണ്ടായിരുന്നില്ല.
പന്തികേട് തോന്നിയതിനെ തുടർന്ന് സുഹൃത്ത് സനൽകുമാറിനെ വിവരമറിയിച്ചു. സനൽകുമാർ
ഉടൻ തന്നെ സ്ഥലത്തെത്തി. ഈ സമയത്താണ് സമീപത്തെ വീട്ടിന്റെ തട്ടിനു മുകളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് വാർത്ത പരന്നത്. ആ വീട്ടിലുള്ളവരെ കാണാനില്ലെന്നുമായിരുന്നു പോലീസും പറഞ്ഞത്. സമീപവാസിയായ റഫീക്ക കൊല്ലപ്പെട്ടുവെന്നാണ് ആദ്യം കേട്ടത്.
ഈ സമയത്ത് തന്റെ അമ്മ ശാന്തകുമാരിയെ കാണാനില്ലെന്ന് സനൽകുമാർ പോലീസിനോട് പറഞ്ഞു. ഇതോടെ അന്വേഷണം തുടങ്ങി. റഫീക്കയല്ല മരിച്ചതെന്നും തന്റെ അമ്മ ശാന്തകുമാരിയാണ് മരിച്ചതെന്നും അപ്പോളാണ് തിരിച്ചറിഞ്ഞത്.