അയൽവാസിയെ വെട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍…
വിളപ്പില്‍ശാല: അയല്‍വാസിയെ വെട്ടിയ കേസില്‍ പ്രതി അറസ്റ്റിൽ. വിവിധ ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട ചൊവ്വള്ളൂര്‍ കൊങ്ങപ്പള്ളി കുറ്റിയറപുത്തന്‍ വീട്ടില്‍ തത്ത ബിനു എന്ന് വിളിക്കുന്ന ബിനു(36)വിനെയാണ് വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി വസ്തുക്കളുടെ വില്‍പ്പന ഉള്‍പ്പെടെ വിവിധ കേസുകളിലുള്‍പ്പെട്ട ബിനുവിനെക്കുറിച്ച് പോലീസിന് രഹസ്യ വിവരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് ഇയാള്‍ അയല്‍വാസിയായ ഇരട്ടക്കുളം ആകാശ്ഭവനില്‍ വി.ശ്രീകണ്ഠൻ്റെ (49) തലയിൽ വെട്ടുകത്തികൊണ്ട് വെട്ടിയത്. ബുധനാഴ്ച രാത്രി മറ്റൊരു വീട്ടിലെ മരണാന്തര ചടങ്ങിന് ടാര്‍പോളിന്‍ കെട്ടിക്കൊണ്ടു നിന്ന ശ്രീകണ്ഠനെ ബിനു വെട്ടുകത്തികൊണ്ട് കഴുത്തിനു പിന്നില്‍ വെട്ടുകയായിരുന്നു. വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



