അമ്മ തൂങ്ങാൻ കയറെടുത്തു.. മകൻ രക്ഷിക്കാൻ ഫോണെടുത്തു… 8 വയസുകാരൻ ചെയ്തത്….
അമ്മ ആത്മഹത്യയ്ക്ക് തുനിഞ്ഞത് ശ്രദ്ധയിപ്പെട്ട എട്ടു വയസ്സുകാരൻ ചെയ്തത് ആരെയും അമ്പരപ്പിക്കുന്നത്. പൊലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറായ 112ൽ വിളിച്ച് എട്ടുവയസുകാരൻ അമ്മയുടെ ജീവൻ രക്ഷിച്ചു.
അമ്മ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് കണ്ട മകൻ പൊലീസ് ഹെൽപ്പ് ലൈനിൽ വിളിക്കുകയായിരുന്നു. പൊലീസ് സംഘം നിമിഷങ്ങൾക്കകം വീട്ടിലെത്തി യുവതിയെ രക്ഷിച്ചു. കുട്ടിയുടെ സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ച പൊലീസ് കുട്ടിക്ക് പാരിതോഷികവും പ്രശംസാ പത്രവും നൽകുകയും ചെയ്തു. ഹരിയാനയിലെ കൈതാൽ ജില്ലയിലാണ് സംഭവം.