അമ്മയിൽ നിന്ന് പത്ത് പൈസ മോഷ്ടിച്ചാൽ അവസ്ഥ ഇതാകും, താരസംഘടനയിൽ നിന്നും കാവ്യ എന്തിന് രാജി വയ്ക്കാനൊരുങ്ങി
താരസംഘടനയായ അമ്മയുടെ ദീർഘകാല പ്രസിഡന്റായിരുന്ന ഇന്നസെന്റ് കാവ്യ എന്തിന് താരസംഘടനയിൽ നിന്നും രാജി വയ്ക്കാനൊരുങ്ങി എന്ന് വ്യക്തമാക്കി. ഒരിക്കൽ കാവ്യ ചോദിച്ചു, ഇന്നസെന്റ് അങ്കിളിന് അസുഖം വന്നിട്ട് മാറ്റമുണ്ടായോ ഇല്ലയോ എന്ന്.അന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളായിരുന്നു കാവ്യ. ഞാൻ പറഞ്ഞു, കാവ്യ ഒരു കാര്യം മനസിലാക്കണം. അമ്മയിൽ നിന്നും പത്ത് പൈസ നമ്മൾ പറ്റിച്ചാൽ ഇങ്ങനെയുള്ള രോഗം വരും. അത് ആർക്കും വരാം. ഇനി പൈസ വേറെ ആരേലും എടുക്കുന്നത് കണ്ടിട്ട് പറയാതിരുന്നാലും ഇങ്ങനെയുള്ള അസുഖം വരാമെന്നും പറഞ്ഞു. കാവ്യ ഒന്നും മിണ്ടാതെ പോയി.അതെല്ലാം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾ എന്നെ വീണ്ടും അവൾ വിളിച്ചു. അന്ന് പറഞ്ഞില്ലേ അങ്കിൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾക്കും വരുമെന്ന്. വീട്ടിൽ പറഞ്ഞപ്പോൾ അങ്കിൾ വെറുതേ പറഞ്ഞതാണെന്നാണ് എല്ലാവരും പറയുന്നതെന്നും പറഞ്ഞു. പക്ഷേ ഞാൻ വീണ്ടും അവളെ കളിപ്പിച്ചു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും കാവ്യ വിളിച്ചു, എന്നിട്ട് പറഞ്ഞു അങ്കിൾ ഞാൻ രാജി വയ്ക്കുകയാണെന്ന്. കക്ഷി പേടിച്ചുപോയി. അവസാനം അവളെ പറഞ്ഞു മനസിലാക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെട്ടു. രസകരമായ ഈ അനുഭവം ഇന്നസെന്റ് പങ്കുവെച്ചത് ഒരു ചാനൽ ചർച്ചയിലാണ്.