അന്തര്‍ സംസ്ഥാന ലഹരിക്കടത്തു സംഘതലവനെ ഒഡിഷയില്‍ നിന്നും പിടികൂടി…

അന്തര്‍ സംസ്ഥാന ലഹരിക്കടത്തു സംഘതലവനെ ഒഡിഷയില്‍ നിന്നും പിടികൂടി…

വെള്ളറട: അന്തര്‍ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവന്‍ കല്ലറ തണ്ണിയം കുഴിവിള വീട്ടില്‍
അനീസ് എന്നു വിളിക്കുന്ന ജാഫറിനെയാണ് വെള്ളറട പോലീസ് ഒഡീഷയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി ഒറീസ്സയിലെ കൊറപുട് ജില്ലയില്‍ പാടുവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ബാല്‍ഡ ഗ്രാമത്തില്‍ താമസിച്ചു വന്നിരുന്ന അനീസ് എന്ന് വിളിക്കുന്ന ജാഫര്‍(37) മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയില്‍ കഞ്ചാവ് കൃഷി ചെയ്തു കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോഡ് കണക്കിന് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ തലവന്‍ ആണ് .

പിടിക്കപ്പെടാതെയിരിക്കാന്‍ ബാല്‍ഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ ആയിരുന്നു പണമിടപാടുകള്‍. മാത്രമല്ല സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെയും സ്വന്തമായി സിം കാര്‍ഡ് ഉപയോഗിക്കാതെയും ഇയാള്‍ ശ്രദ്ധിച്ചിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ വെള്ളറട ആറാട്ട്കുഴിയില്‍ വച്ചു വാഹന പരിശോധനയ്ക്കിടെ 47 കിലോ കഞ്ചാവുമായി 5 പേരെ പോലീസ് പിടി കൂടിയിരുന്നു.

കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചു ചോദ്യം ചെയ്തതോടെയാണ് ഇവര്‍ ജാഫറിന്റെ പേര് പറഞ്ഞത് . പിടിയിലായ അഞ്ചുപേർ ഇപ്പോഴും ജയിലിലാണ്.പോക്‌സോ ഉള്‍പ്പെടെ നിരവധി കേസു കളിലെ പ്രതിയായ ജാഫറിന് തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല നെയ്യാറ്റിന്‍കര കാട്ടാക്കട നെടുമങ്ങാട് ഉള്‍പ്പെടെ നിരവധി സ്‌റ്റേഷനുകളില്‍ വിവിധ കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ 5 മാസമായി അന്വേഷണ സംഘം ഇയ്യാളുടെ പിന്നാലെ ആയിരുന്നു. ഒഡീഷയിലെ ജാഫറിന്റെ പ്രാദേശിക ബന്ധം ഇയാളിലേക്ക് എത്തിച്ചേരാന്‍ പോലീസിനെ ഏറെ ബുദ്ധിമുട്ടിച്ചു.

രണ്ട് പ്രാവശ്യം ഒഡിഷയിലെ ഗ്രാമത്തില്‍ കേരള പോലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ ഇയ്യാള്‍ മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയിലേക്ക് ഉള്‍ വലിയുക ആയിരുന്നു.
ഇത് മനസ്സിലാക്കിയ അന്വേഷണ സംഘം റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്ന രീതിയില്‍ ഒഡിഷയിലെ ബാല്‍ഡ ഗ്രാമത്തില്‍ എത്തി ബാല്‍ഡ ഗുഹയ്ക്കു സമീപം വനത്തില്‍ ദിവസങ്ങളോളം ഒഡിഷ പോലീസിനെ പോലും അറിയിക്കാതെ തങ്ങി യാണ് അതി സാഹസികമാ യി ഇയാ അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഷാജിയുടെ നേതൃത്വത്തില്‍ വെള്ളറട സബ് ഇന്‍സ്‌പെക്ടര്‍ റസല്‍ രാജ്, സി പി ഒ ഷൈനു, ഡി എ എന്‍ എസ് എഫ് സബ് ഇന്‍സ്‌പെക്ടര്‍ ബിജുകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സതികുമാര്‍, എസ് സി പി ഒ അനീഷ് എന്നിവരാണ് ഒഡിഷയില്‍ നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button