അനിതക്കെതിരായ നീക്കം അവസാനിപ്പിക്കാതെ സർക്കാർ..സ്ഥലമാറ്റം…

ഇരയോടൊപ്പം നിന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സ് പി.ബി അനിതക്കെതിരായ നീക്കം അവസാനിപ്പിക്കാതെ സർക്കാർ . പുനഃപരിശോധ ഹരജിയിലൂടെ അനിതയെ കോഴിക്കോട് നിന്ന് മാറ്റാനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. നീതിക്കായി നിയമപോരാട്ടം തുടരുമെന്ന് പി.ബി അനിത പറഞ്ഞു. അതേസമയം അനിത ഇന്ന് ജോലിയിൽ പ്രവേശിക്കുമെന്നാണ് വിവരം .നിയമന ഉത്തരവ് വന്നതിനു പിന്നാലെയാണ് ഇത് .

എന്നാൽ, അനിതയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിയമിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് ആരോഗ്യവകുപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട് . പതിനെട്ടോളം നഴ്സുമാർ കോഴിക്കോടേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരില്‍ പലർക്കും അനിതയെക്കാള്‍ സ്ഥലംമാറ്റത്തിന് അർഹതയുണ്ടെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം.അതിജീവതയെ വാർഡില്‍ സൂക്ഷിച്ചതിൽ ഏകോപനക്കുറവുണ്ടായി എന്നതാണ് അനിതയുടെ വീഴ്ചയായി ആരോഗ്യമന്ത്രി ആവർത്തിക്കുന്നത്. എന്നാല്‍ ഇക്കാര്യം പുനഃപരിശോധനാ ഹരജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് സൂചന. സാങ്കേതികവാദങ്ങൾ ഉന്നയിച്ച് അനിതയെ മാറ്റാനുള്ള നീക്കം പ്രതികാര നടപടിയാണെന്നാണ് സ്ഥിതീകരിക്കുന്നത് .

Related Articles

Back to top button