അടിവസ്ത്ര വിവാദത്തില്‍ കുടുങ്ങി ബോളിവുഡ് നടി ശ്വേത തിവാരി

അടിവസ്ത്രവുമായി ബന്ധപ്പെട്ട പരാമർശത്തെത്തുടർന്ന് ബോളിവുഡ് നടി ശ്വേത തിവാരി വിവാദത്തില്‍. പുതിയ വെബ് സീരീസ് റിലീസിനോടനുബന്ധിച്ച് ഭോപ്പാലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്.മേരേ ബ്രാ കി സൈസ് കി ഭഗവാന്‍ ലേ രഹേ ഹെ(എന്റെ ബ്രായുടെ അളവെടുക്കുന്നത് ദൈവമാണ്) എന്ന് പറഞ്ഞതാണ് വിവാദമായത്. ശ്വേത സംസാരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച സൗരഭ് ജെയിന്‍ സീരീസില്‍ ബ്രാ ഫിറ്ററുടെ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇക്കാര്യം തമാശയായി പറഞ്ഞതായിരുന്നു ശ്വേത. നടിക്കെതിരേ അന്വേഷണം നടത്തണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു വിമർശകർ രംഗത്ത് വന്നിട്ടുണ്ട്.ഫാഷന്‍ വ്യവസായം പശ്ചാത്തലമാക്കിയാണ് വെബ് സീരീസ് ഒരുങ്ങുന്നത്. രോഹിത് റോയ്, ദിഗംഗാന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയിന്‍ എന്നിവരാണ് സീരിയലിലെ മറ്റു കഥാപാത്രങ്ങള്‍. സംഭവത്തില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി നരോത്തം മിശ്ര പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button