അടിച്ചത് 10 കോടി.. യാത്രക്കിടെ ലോട്ടറി ടിക്കറ്റ് കാറ്റില്‍ പറന്നു… പിന്നീട്….
ഒറ്റരാത്രി കൊണ്ട് പലരുടെയും ജീവിതം മാറ്റി മറിക്കാൻ വിവിധ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ഒന്നിൽ കൂടുതൽ തവണ ലോട്ടറി അടിച്ചവരും ആദ്യമായി ഭാഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. പലപ്പോഴും നഷ്ടപ്പെട്ട് പോയ ഭാഗ്യം തിരിച്ചെത്തിയവരുടെ വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ കൈവിട്ട ഭാഗ്യം തിരിച്ചെത്തിയ സന്തോഷത്തിലാണ് കാനഡയിലെ ദമ്പതികൾ.
പത്തു കോടിയുടെ ലോട്ടറി ആണ് അടിച്ചത്. ദമ്പതികളായ ഓര്‍വില്ലെ മൈനര്‍, വെന്‍ഡി ഓള്‍സണ്‍ എന്നിവർക്കാണ് പത്ത് കോടിയുടെ ലോട്ടറി അടിച്ചത്. എന്നാൽ ദമ്പതിമാരിലൊരാള്‍ ട്രക്കോടിച്ച് പോകുമ്പോള്‍ കൈയ്യില്‍ നിന്ന് ടിക്കറ്റ് പുറത്തേക്ക് പറന്നു പോയി. ലോട്ടറി നഷ്ടമായതോടെ ആകെ പതറി പോയ ഇവർ, വേഗത്തില്‍ ട്രക്കില്‍ നിന്നിറങ്ങി എല്ലായിടത്തും ടിക്കറ്റ് തെരഞ്ഞു. കുറച്ച് നിമിഷത്തേക്ക് എന്ത് ചെയ്യണമെന്ന അവസ്ഥയിലായിരുന്നു താനെന്ന് മൈനര്‍ പറയുന്നു. ഒടുവില്‍ അവിടെയുള്ള ഒരു കുഴിയില്‍ നിന്നാണ് കോടികള്‍ സമ്മാനിച്ച ടിക്കറ്റ് കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
7, 23, 28, 31, 32, 39, 40 എന്നീ നമ്പറുകളാണ് ലോട്ടറിയിൽ ഒത്തുവന്നത്. ഒപ്പം ബോണസ് നമ്പര്‍ രണ്ടും ചേര്‍ന്ന് വന്നു. ഈ സമ്മാനത്തുക കൊണ്ട് വിലപ്പെട്ട ചിലത് വാങ്ങാനും, ജീവിതം ചെറുതായി ഒന്ന് ആസ്വദിക്കാനുമാണ് ദമ്പതികളുടെ തീരുമാനം. എന്തായാലും നഷ്ടമായെന്ന് കരുതിയ ഭാഗ്യം തിരിച്ചെത്തിയ ദമ്പതികളുടെ വാർത്ത വൈറലാകുകയാണ്.