അച്ഛന്‍ മകളുടെ കഴുത്തറുത്ത് കൊന്നു
19 കാരിയെ അച്ഛൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മനോജ് ആണ് മകളെ കൊലപ്പെടുത്തിയത്. ഇയാളുടെ മൂത്തമകൾ രുചി ആണ് കൊല്ലപ്പെട്ടത്. രാവിലെ ഒമ്പത് മണിയായിട്ടും മകൾ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ അമ്മയ്ക്ക് സംശയം തോന്നി. മകളെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ ഭർത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് മകളെ കൊലപ്പെടുത്തിയെന്ന് പ്രതി ഭാര്യയോട് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
കഴിഞ്ഞ ഒരുവര്‍ഷമായി സുധീര്‍ കുമാര്‍(21) എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതരജാതിക്കാരനായ സുധീറുമായുള്ള അടുപ്പം വീട്ടിലറിഞ്ഞതോടെ ആകെ പ്രശ്നമായി. മനോജ് മകളെ ഭീഷണിപ്പെടുത്തി. ബന്ധം അവസാനിപ്പിക്കാൻ മുന്നറിയിപ്പ് നൽകി. എന്നാല്‍, പിതാവിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി. ഇതോടെ, കാമുകനെയും മകളെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തി.എന്നാല്‍ സുധീറിനെ വിവാഹം കഴിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മനോജ് വീട്ടിലെത്തിയപ്പോള്‍ മകള്‍ക്കൊപ്പം മുറിയിൽ കാമുകനെയും കണ്ടു. ഇതോടെ പ്രശ്നം വഷളായി. മകളെ കൊല്ലാൻ തന്നെ മനോജ് തീരുമാനിച്ചു. വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന മകളെ മനോജ് ഈര്‍ച്ചവാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി.പോലീസെത്തി മനോജിനെ പിടികൂടുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍